കൊച്ചി: കെ സി ബി സി മീഡിയ കമ്മിഷൻ്റെ നേത്യത്വത്തിൽ നടത്തപ്പെടുന്ന 37-ാമത് കെ സി ബി സി അഖില കേരള പ്രൊഫഷണൽ നാടക മേളയ്ക്ക് നാളെ തുടക്കം 18ന് വൈകിട്ട് 5.00 ന് ബഹുമാനപ്പെട്ട സാംസ്ക്കാരിക മന്ത്രി പി സി വിഷ്ണുനാഥ് നാടകോത്സവം ഉദ്ഘാടനം ചെയ്യും. ബിഷപ്പ് മാർ തോമസ് ചക്യാത്ത് അധ്യക്ഷത വ ഹിക്കും പ്രശസ്ത സിനിമാതാരം സിജോയ് വർഗീസ് മുഖ്യാതിഥിയുമായിരിക്കും. ......
ഒക്ടോബർ 17 വരെ ഒരു മാസം നീണ്ടുനിൽക്കുന്ന 'സ്വച്ഛതാ ഹി സേവ 2026' കാമ്പയിന്റെ ജില്ലാതല ലോഗോ പ്രകാശനം ഹൈബി ഈഡൻ എം.പി നിർവഹിച്ചു.ശുചിത്വം ജനകീയ പങ്കാളിത്തത്തോടെ ഉറപ്പാക്കുക, മാലിന്യസംസ്കരണത്തിൽ പൊതുജനങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കുക, ഉറവിടത്തിൽ തന്നെ മാലിന്യം തരംതിരിക്കലും ശാസ്ത്രീയമായ മാലിന്യ പരിപാലനവും പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്.കാമ്പയിൻ്റെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവിധ ശുചിത്വ-മാലിന്യ പരിപാലന പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. നാല് തരത്തിലുള്ള മാലിന്യം വേർതിരിക്കൽ (4-Way Waste Segregation), പൊതുസ്ഥലങ്ങളുടെ ശുചീകരണം, സീറോ വേസ്റ്റ് പരിപാടികൾ, വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ക്ലീൻ ഡ്രൈവ്, വേസ്റ്റ് ടു ആർട്, ഹരിതകർമ്മസേനയ്ക്കും ശുചീകരണ തൊഴിലാളികൾക്കുമുള്ള ആരോഗ്യ-സുരക്ഷാ പ്രവർത്തനങ്ങൾ, ശ്രമദാൻ തുടങ്ങിയ വിവിധ പരിപാടികൾ കാമ്പയിന്റെ ഭാഗമായി നടക്കും.കാമ്പയിനിൽ ജനപ്രതിനിധികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാർത്ഥികൾ, യുവജനങ്ങൾ, സന്നദ്ധ പ്രവർത്തകർ, ഹരിതകർമ്മസേന, പൊതുജനങ്ങൾ തുടങ്ങിയവരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കും. ......
മരത്തിൽ ചെറിയൊരു മുറിവുണ്ടാക്കിയാൽ അതിൽ നിന്ന് പുറത്തേക്ക് ഒഴുകിയെത്തുന്നത് എണ്ണ. കേൾക്കുമ്പോൾ അതിശയകരമായി തോന്നുമെങ്കിലും, തെക്കേ അമേരിക്കയിലെ വനമേഖലകളിൽ കാണപ്പെടുന്ന കോപൈഫെറ എന്ന ജനുസ്സിൽപ്പെട്ട മരങ്ങളുടെ പ്രത്യേകതയാണിത്. ......
ജനനവും മരണവും കൃത്യസമയത്ത് രജിസ്റ്റർ ചെയ്യാത്തവർക്ക് ഇനി കൂടുതൽ നടപടിക്രമങ്ങളും പിഴയും നേരിടേണ്ടിവരും. പാർലമെന്റ് പാസാക്കിയ നിയമഭേദഗതിക്ക് രാഷ്ട്രപതി കഴിഞ്ഞ മാസം അംഗീകാരം നൽകിയതോടെയാണ് പുതിയ വ്യവസ്ഥകൾ ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്നത്.
ജനനവും മരണവും സമയബന്ധിതമായി രജിസ്റ്റർ ചെയ്യുന്നത് പൗരന്റെ ഉത്തരവാദിത്തമാണെന്ന് രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. ......
മേടം: കാര്യങ്ങൾ പ്രതീക്ഷിച്ച വേഗത്തിൽ മുന്നോട്ടുപോകാത്ത സാഹചര്യമുണ്ടാകാം. കാര്യതടസ്സം, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ശരീരസുഖക്കുറവ് എന്നിവയ്ക്ക് സാധ്യതയുണ്ട്. ......
കൊൽക്കത്ത: വിഡിയോയിൽ ഇസ്ലാമിക അഭിവാദ്യങ്ങളും പ്രയോഗങ്ങളും നടത്തിയ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ സ്ഥലംമാറ്റത്തെച്ചൊല്ലി പശ്ചിമ ബംഗാളിൽ വിവാദം. ഖരഗ്പൂരിൽ അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് ആയി ചുമതലയേറ്റ് രണ്ടര മാസം പിന്നിടും മുൻപാണ് ബുഷ്റ ബാനുവിനെ സംസ്ഥാന സായുധ പൊലീസിന്റെ നാലാം ബറ്റാലിയന്റെ ഡെപ്യൂട്ടി കമാൻഡന്റായി മാറ്റിയത്.
സെപ്റ്റംബർ 14ന് പുറത്തിറങ്ങിയ സംസ്ഥാന സർക്കാർ ഉത്തരവിലാണ് സ്ഥലംമാറ്റം സംബന്ധിച്ച വിവരം വ്യക്തമാക്കുന്നത്. ......
കൊച്ചി: ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വിദ്യാഭ്യാസവും പുനരധിവാസവും ഉറപ്പാക്കുന്നതിനായി കുടുംബശ്രീയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നടപ്പാക്കുന്ന ബഡ്സ് സ്ഥാപനങ്ങളുടെ എറണാകുളം ജില്ലാതല ദിനാചരണം സെപ്റ്റംബർ 17ന് വടവുകോട് പുത്തൻകുരിശിലെ പോൾ പി. മാണി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സെന്റർ ഫോർ ന്യൂറോസയൻസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ത്രിദിന അന്താരാഷ്ട്ര ട്രാൻസ്ലേഷണൽ ന്യൂറോസയൻസ് സമ്മേളനം (ICTN 2026) സമാപിച്ചു.
സമാപനച്ചടങ്ങിൽ സെന്റർ ഫോർ ന്യൂറോസയൻസ് മേധാവി ഡോ. ബേബി ചക്രപാണി സമ്മേളനത്തിന്റെ മൂന്ന് ദിവസങ്ങളിലെയും ശാസ്ത്രീയ നടപടികളുടെ വിശദാംശങ്ങൾ അവതരിപ്പിച്ചു. ......
കൊച്ചി : കേന്ദ്ര സര്‍ക്കാരിന്റെ സുരക്ഷാ അനുമതിയോ സംപ്രേക്ഷണ ലൈസന്‍സോ ഇല്ലാതെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന റിപ്പോര്‍ട്ടര്‍ ടിവി ഉടന്‍ അടച്ചുപൂട്ടണമെന്ന് ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് ആവശ്യപ്പെട്ടു. ......
റോബോട്ടിക്സ് രംഗത്തെ ചൈനയുടെ മുന്നേറ്റം വീണ്ടും ശ്രദ്ധ നേടുകയാണ്. മനുഷ്യരുടെ സഹായം പരമാവധി കുറച്ച്, റോബോട്ടുകൾ തന്നെ നിർമാണപ്രവർത്തനങ്ങളുടെ വലിയൊരു ഭാഗം ഏറ്റെടുക്കുന്ന ഹ്യൂമനോയിഡ് റോബോട്ട് ഫാക്ടറിയാണ് ഇപ്പോൾ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
ചൈനയിലെ ഗുവാങ്ക്സി ഷുവാങ് സ്വയംഭരണ മേഖലയിലെ ലിഷൗവിലാണ് യുബോടെക് റോബോട്ടിക്സ് പുതിയ നിർമാണകേന്ദ്രം ഒരുക്കിയിരിക്കുന്നത്. ......